ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ വിട്ട് യുവന്റസിലേക്ക് ചേക്കേറുന്നു

cristiano-ronaldo

തിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറുന്നു. 100 ദശലക്ഷം യൂറോയ്ക്കാണ് യുവന്റസ് ക്രിസ്റ്റിയാനോയെ പാളയത്തിലെത്തിക്കുന്നത്. കഴിഞ്ഞ സീസണില്‍ ക്രിസ്റ്റേിയാനോ റയലില്‍ സന്തുഷ്ടവാനായിരുന്നില്ല. റൊണാള്‍ഡോ ആവശ്യപ്പെട്ട ശമ്പളാനുകൂല്യങ്ങള്‍ നല്‍കാന്‍ ക്ലബ് വിസമ്മതിച്ചിരുന്നു.

റൊണാള്‍ഡോ യുവന്റസിലേക്ക് പോകുന്നതിനു പിന്നില്‍ ചാമ്പ്യന്‍സ് ലീഗിലെ ആ ബൈസിക്കിള്‍ കിക്ക് ആണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, ലോകകപ്പില്‍ മിന്നും ഫോമില്‍ കളിക്കുന്ന ബ്രസീലിന്റെ പി.എസ്.ജി. താരം നെയ്മര്‍ റയലിലേക്ക് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Top