എല്ലാം പെട്ടെന്നായിരുന്നു ; എറിക്‌സണിന് പ്രാഥമിക ശ്രുശ്രുഷ നൽകിയ ഡോക്ടര്‍

ലണ്ടന്‍: മത്സരത്തിനിടെ കുഴഞ്ഞുവീണ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. കളിക്കളത്തില്‍ മിനിറ്റുകള്‍ നീണ്ട പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രിയിലെത്തിയ എറിക്‌സണിന്റെ നിലവിലെ സ്ഥിതി മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കളിക്കളത്തില്‍ കുഴഞ്ഞുവീണയുടന്‍ ഡോക്ടര്‍മാര്‍ ഓടിയെത്തി നല്‍കിയ സിപിആര്‍ ആണ് എറിക്‌സണിന്റെ ജീവന്‍ തിരിച്ചുനല്‍കിയത്.

ക്രിസ്റ്റ്യന്‍ വീണയുടന്‍ തങ്ങളെ വിളിച്ചെന്ന് ടീം ഡോക്ടര്‍ മാര്‍ട്ടിന്‍ ബോയ്‌സെന്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് താന്‍ കണ്ടിരുന്നില്ല. എന്നാല്‍, കാര്യം ഗൗരവമുള്ളതാണെന്ന് വ്യക്തമായിരുന്നു. എത്തിയയുടന്‍ ക്രിസ്റ്റ്യനെ പരിശോധിക്കുമ്പോള്‍ ഹൃദയമിടിപ്പുണ്ടായിന്നു. പക്ഷെ, പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പള്‍സ് നിന്നുപോയ അവസ്ഥയിലെത്തിയതോടെ തങ്ങള്‍ സിപിഎര്‍ നല്‍കുകയായിരുന്നു.

Top