അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്; ക്രിസ്റ്റ്യന്‍ മിഷേലിന്റെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിന്റെ സിബിഐ കസ്റ്റഡി കാലാവധി നീട്ടി നല്‍കി.

ഡല്‍ഹി പാട്യാല ഹൗസ് കോടതി നാല് ദിവസത്തേക്കു കൂടിയാണ് കസ്റ്റഡി നീട്ടി നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സംബന്ധിച്ച് മിഷേലിനോട് ചോദിച്ച് മനസിലാക്കേണ്ടതുണ്ടെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. സിബിഐ അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡിനു ലഭിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് മിഷേല്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്നതാണ് ആരോപണം.

Top