നീതികാത്ത് കന്യാസ്ത്രീകള്‍ ; നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

Nuns protest

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ നടത്തുന്ന അനിശ്ചിതകാലനിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സംഘടനയെ പ്രതിനിധീകരിച്ച് ജോസ് ജോസഫ്, സ്റ്റീഫന്‍ എന്നിവരാണ് രണ്ട് ദിവസമായി നിരാഹാരമിരിക്കുന്നത്.

പരാതി നൽകിയ കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പങ്കെടുത്ത് ഇന്നലെ തുടക്കമിട്ട പ്രതിഷേധപരിപാടി ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് ജെസിസിയുടെ തീരുമാനം.

സമരത്തിന് പിന്തുണയുമായി ജസ്റ്റിസ് കെമാല്‍ പാഷ അടക്കമുള്ള പ്രമുഖര്‍ ഇന്നലെ സമരപന്തലില്‍ എത്തിയിരുന്നു.

അതേസമയം ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പീഡനത്തിനിരയായ കന്യാസ്ത്രീ നാളെ ഹൈക്കോടതിയെ സമീപിക്കും.

Top