ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ്: ക്രിസ്റ്റ്യൻ കോൾമാൻ വേഗരാജാവ്

ദോഹ : ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ പുരുഷന്മാരുടെ നൂറ് മീറ്റര്‍ മത്സരത്തില്‍ വമ്പന്‍ എതിരാളികളെയെല്ലാം പിന്നിലാക്കി അമേരിക്കയുടെ ക്രിസ്റ്റന്‍ കോള്‍മാന്‍ ചാംപ്യനായി. നിലവിലെ ചാംപ്യന്‍ ജസ്റ്റിന്‍ ഗാട്ട്‌ലിന്‍ രണ്ടാമതും കാനഡയുടെ ഡി ഗ്രാസ്സെ മൂന്നാമതുമെത്തി.

9.76 സെക്കന്റില്‍ ഓടിയെത്തിയ കോള്‍മാന്‍ ലോകത്തിലെ ഏറ്റവും വേഗത കൂടിയ ആറാമത്തെ അത്ലറ്റുമായി. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ തന്റെ ഏറ്റവും മികച്ച സമയവുമാണ് ഗാറ്റ്‌ലിന്‍ കുറിച്ചത്. കഴിഞ്ഞ തവണത്തെ ചാംപ്യന്‍ അമേരിക്കയുടെ തന്നെ ജസ്റ്റിന്‍ ഗാട്ട്‌ലിനാണ് വെള്ളി.

മുപ്പത്തിയേഴുകാരനായ ഗാട്ട്‌ലിന്‍ 9.89 സെക്കന്റിലാണ് രണ്ടാമതെത്തിയത്. 9.90 സെക്കന്റില്‍ ഓടിയെത്തിയ കാനഡയുടെ ആന്റെ ഡിഗ്രാസ്സെ മൂന്നാം സ്ഥാനം സ്വന്തമാക്കി.

Top