ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം; ഇരകള്‍ക്ക് ആദരം പ്രകടിപ്പിച്ച് ന്യൂസിലന്‍ഡ് ജനത

ക്രൈസ്റ്റ്ചര്‍ച്ച്; ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടരോട് ആദരം പ്രകടിപ്പിച്ച് ജനത. മൗന പ്രാര്‍ഥന നടത്തിയും ജുമുഅ നമസ്‌കാരങ്ങളുള്‍പ്പടെ ടിവിയിലൂടെയും റേഡിയോയിലൂടെയും തത്സമയം സംപ്രേഷണം ചെയ്തുമാണ് ഇരകളോട് ന്യൂസിലന്‍ഡ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ന്യൂസിലന്‍ഡിലെ പള്ളികളില്‍ ഇന്നത്തെ വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ മുഴുവന്‍ ലൈവായി ടെലിവിഷന്‍ വഴിയും റേഡിയോ വഴിയും സംപ്രേഷണം ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍ അല്‍നൂര്‍ പള്ളിക്കടുത്തുള്ള ഹേഗ്ലി പാര്‍ക്കില്‍ നടന്ന പ്രാര്‍ഥനക്കെത്തി. ‘ നമ്മള്‍ ഒന്നാണ്.. ഹൃദയം തകര്‍ന്നവരാണ്, പക്ഷേ ബന്ധങ്ങളെ തകര്‍ക്കാനാകില്ല. പ്രാര്‍ഥനക്ക് ശേഷം ജെസിന്‍ഡ ആര്‍ഡന്‍ പറഞ്ഞു…

രാജ്യമെമ്പാടുമുള്ള മുസ്ലിം ഇതര വിശ്വാസികളും പ്രാര്‍ഥനകളില്‍ പങ്കുചേര്‍ന്നു. ഹിജാബ് ധരിച്ചുള്ള ഐക്യദാര്‍ഢ്യവും നടന്നു. ഭീകാരക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സെമി ഓട്ടോമാറ്റിക് ആയുധ വില്‍പന നിരോധിച്ച് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍ ഉത്തരവിട്ടിരുന്നു. ഏപ്രില്‍ 11ഓടു കൂടി ഈ നിയമവും പ്രാബല്യത്തിലാകും.

Top