ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം; റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം എത്തുന്നു. 2020 ജൂലൈ 17 ന് ചിത്രം റിലീസിങ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാര്‍ണര്‍ ബ്രോസാണ് റിലീസിങ് തിയതി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഐ മാക്‌സില്‍ ആയിരിക്കും ഈ ചിത്രവും റീലീസ് ചെയ്യുക. ചിത്രത്തിന്റെ പ്ലോട്ടും ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല. രണ്ടാം ലോകമഹായുദ്ധം സിനിമയായ ഡണ്‍കിര്‍ക്കേ് എന്ന ചിത്രത്തിനാണ് നോളന്‍ അക്കാദമി അവാര്‍ഡിന് അര്‍ഹനായത്.

Top