ഇംഗ്ലണ്ട് താരം ക്രിസ് വോഗ്‌സിനെ പരുക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കി

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ പെയ്‌സ് ബൗളറായ ക്രിസ് വോഗ്‌സിനെ പരുക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കി. ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് വോഗ്‌സിനെ ഒഴിവാക്കിയത്.

വ്യാഴാഴ്ച്ച ബംഗ്ലാദേശിനെതിരെ നടന്ന മല്‍സരത്തില്‍ കളിച്ച വോഗ്‌സിന് വേദനയെത്തുടര്‍ന്ന് മല്‍സരം പൂര്‍ണമാക്കാനായിരുന്നില്ല. താരത്തിന് രണ്ട് ഓവര്‍ മാത്രമേ കളിക്കാനായുള്ളു.

ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഐ.സി.സി ചാപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് താരത്തിന് പൂര്‍ണമായും നഷ്ടമാകും. ഐ.പി.എല്ലിന്റെ അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മികച്ച പ്രകടനമാണ് വോഗ്‌സ് പുറത്തെടുത്തത്.

അതേസമയം, ഐ.പി.എല്‍ മല്‍സരങ്ങള്‍ അല്ല തന്റെ പരിക്കിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top