ഐപിഎൽ; ഹർദ്ദിക് പാണ്ഡ്യക്കും ക്രിസ് മോറിസിനും അച്ചടക്ക സമിതിയുടെ ശാസന

ദുബായ് : ഐപിഎൽ മത്സരത്തിനിടെ പരസ്പരം വാക്പോരിലേർപ്പെട്ട ഹർദ്ദിക് പാണ്ഡ്യക്കും ക്രിസ് മോറിസിനും അച്ചടക്ക സമിതിയുടെ ശാസന. ഇരുവരും അപമര്യാദ കാണിച്ചു എന്നാണ് മാച്ച് റഫറി നൽകിയ റിപ്പോർട്ട്. ഇരുവരും ചെയ്തത് ലെവൽ ഒന്ന് പ്രകാരമുള്ള കുറ്റകൃത്യമാണ്. അതുകൊണ്ടാണ് ശിക്ഷ ശാസനയിൽ ഒതുങ്ങിയത്.

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ക്രിസ് മോറിസ് എറിഞ്ഞ 19ആം ഓവറിലെ നാലാം പന്തിൽ സിക്സറടിച്ച ഹർദ്ദിക് മോറിസിനെ പ്രകോപിപ്പിച്ചു. അടുത്ത പന്തിൽ തന്നെ പാണ്ഡ്യയെ മടക്കിയ മോറിസ് തിരികെ പ്രകോപിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ മാച്ച്‌ റഫറി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടി. മത്സരത്തിൽ 5 വിക്കറ്റിനാണ് മുംബൈ ബാംഗ്ലൂരിനെ കീഴ്പ്പെടുത്തിയത്. 79 റൺസ് നേടി പുറത്താവാതെ നിന്ന സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ്പ് സ്കോറർ.

Top