വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ റോയല്‍ ചലഞ്ചേഴ്‌സ് വിടുന്നതായി സൂചന

ബംഗളുരു: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ ഐപിഎലില്‍ ടീം മാറാന്‍ തയാറെടുക്കുന്നതായി സൂചന.

ഒരു സ്‌പോര്‍ട്‌സ് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഗെയ്ല്‍ ഇതു സംബന്ധിച്ച് സൂചന നല്‍കിയത്.

ഏത് ടീമില്‍ കളിച്ചാലും ഒരേപോലെയാണെന്നും അടുത്ത വര്‍ഷം എന്താണ് സംഭവിക്കുകയെന്നറിയാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണില്‍ മോശം പ്രകടനമാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് കാഴ്ചവച്ചത്. ഏറ്റവും ഒടുവിലായാണ് കോഹ്ലിയുടെ ടീമിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.

101 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുളള ഗെയ്ല്‍ 41.2 ശരാശരിയില്‍ 3626 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. 175 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Top