ഛോട്ടാ ​രാ​ജ​ന്‍റെ അ​നു​യാ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ല്‍​നി​ന്നും പി​ടി​യി​ലാ​യി

പൂനെ : അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ അനുയായി മഹാരാഷ്ട്രയിലെ പൂനെയില്‍നിന്നും പൊലീസ് പിടിയില്‍. ഛോട്ടാ രാജന്റെ സംഘത്തിലെ പ്രധാന അംഗമായ അജയ് ചക്രനാരായണ്‍ ആണ് പിടിയിലായത്. അജയ്‌ക്കൊപ്പം സമീര്‍ ഷെയ്ഖ് എന്ന കുറ്റവാളിയും പൂനെ പോലീസിന്റെ പിടിയിലായി.

ഇവരെ പൂനെ സെക്ഷന്‍ കോടതി വ്യാഴാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പൂനെയിലെ കോത്‌റുഡില്‍ ഇരുവരും ഉണ്ടെന്ന് പോലീസിനു ലഭിച്ച സൂചനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. രണ്ട് നാടന്‍ തോക്കുകളും പൊലീസ് ഇവരില്‍നിന്നു പിടിച്ചെടുത്തു. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

Top