കൊറോണ; മലയാളികളായ സിആര്‍പിഎഫ് ജവാന്‍മാരുടെ അവധി റദ്ദാക്കി

ന്യൂഡല്‍ഹി: മലയാളികളായ സിആര്‍പിഎഫ് ജവാന്‍മാരുടെ അവധി റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധ പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് അവധി റദ്ദാക്കിയത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടെന്നാണ് ജവാന്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

മറ്റ് ജവാന്‍മാര്‍ക്ക് അസുഖം ബാധിക്കുന്നത് ഒഴിവാക്കാനാണ് അവധി റദ്ദാക്കിയതാതെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. എന്നാല്‍ സംസ്ഥാനത്ത് കൊറോണ നിയന്ത്രണവിധേയമായിട്ടും അവധി റദ്ദാക്കുന്നതില്‍ സൈനികര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. രാജ്യവ്യാപകമായി ജവാന്‍മാരുടെ അവധി നിഷേധിച്ചിട്ടുണ്ടെന്നാണ് വിവരം.

Top