ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന്‌ വീണു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. പൈലറ്റിനേയും സഹ പൈലറ്റിനേയും ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ ഉത്തര്‍കാശിയിലെ ടിക്കോച്ചി പ്രദേശത്താണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടതെന്ന് ഉത്തര്‍കാശി ജില്ലാ മജിസ്ട്രേറ്റ് ആഷിഷ് ചൗഹാന്‍ പറഞ്ഞു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തിനായി പോയ ഹെലികോപ്റ്റര്‍ ഉത്തര്‍കാശിയില്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഉത്തരകാശി ജില്ലയിലെ മോറിയില്‍ നിന്ന് മോള്‍ഡിയിലേക്ക് പോകുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്.

Top