ടീം പരിശീലകനെ തിരഞ്ഞെടുക്കുന്ന വിഷയം; കൊഹ്ലിയുടെ അഭിപ്രായത്തെയും മാനിക്കുമെന്ന് കപില്‍ ദേവ്

ന്ത്യന്‍ ടീമിന് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊഹ്ലിയുടെ അഭിപ്രായവും മാനിക്കുമെന്ന് കപില്‍ ദേവ്. ‘രവിശാസ്ത്രിയെ പിന്തുണക്കുന്നു എന്ന് കൊഹ്ലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്, ഞങ്ങള്‍ എല്ലാവരുടേയും അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു’ എന്നും കപില്‍ ദേവ് പറഞ്ഞു. പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ ഉപദേശക സമിതിയുടെ തലവനാണ് കപില്‍ ദേവ്.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പുറപ്പെടുന്നതിന് മുന്‍പായിരുന്നു കൊഹ്ലി തന്റെ അഭിപ്രായം പങ്കുവെച്ചത്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി തന്നെ വീണ്ടും പരിശീലകനായി എത്തുന്നതില്‍ ടീമിന് സന്തോഷമേ ഉള്ളു എന്നായിരുന്നു കൊഹ്ലി പറഞ്ഞത്. ഈ വിഷയത്തില്‍ കൊഹ്ലിയെ പിന്തുണച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും രംഗത്തെത്തിയിരുന്നു.

Top