ഭയവും ആകാഷയും നിറച്ച് ‘ചോല’ ട്രെയിലര്‍ പുറത്തിറങ്ങി: വീഡിയോ

നല്‍ കുമാര്‍ ശശിധരന്‍ ചിത്രം ചോലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നിമിഷ സജയനേയും ജോജു ജോർജിനേയും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡിന് അര്‍ഹരാക്കിയ ചോലയുടെ ട്രെയിലര്‍ കാഴ്ച്ചക്കാരില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാല്‍ സമ്പന്നമാണ് .ചിത്രം വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഒഴിവു ദിവസത്തെ കളി, എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ചോല. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സനല്‍കുമാര്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.

മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അജിത് ആചാര്യ ഛായാഗ്രഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

Top