ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ‘ചോല’ ട്രെയ്‌ലര്‍; ചിത്രം ആറിന് തിയേറ്ററില്‍

ജോജു ജോര്‍ജ്-നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചോലയുടെ പുതിയ ട്രെയ്ലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്.

ട്രെയ്‌ലറിലെ ജോജു ജോര്‍ജിന്റെയും നിമിഷയുടെയും പ്രകടനങ്ങള്‍ പ്രേക്ഷകരില്‍ ഭയവും ആകാംക്ഷയും നിറയ്ക്കുന്നു.

നിമിഷ സജയന് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ചിത്രമാണ് ചോല. മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കെ.വി മണികണ്ഠനും സനല്‍കുമാറും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ഷാജി മാത്യുവും അരുണ മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അജിത്ത് ആചാര്യയാണ് ക്യാമറ. ഡിസംബര്‍ ആറിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Top