ചോക്ലേറ്റ് റീലോഡഡ് ; ഉണ്ണി മുകുന്ദന്റെ നായികയായി നൂറിന്‍ ഷെരീഫ് എത്തുന്നു

പൃഥ്വിരാജ് നായകനായി അഭിനയിച്ച് 2007 ല്‍ റിലീസിനെത്തിയ ഹിറ്റ് സിനിമയായിരുന്നു ചോക്ലേറ്റ്. സച്ചി-സേതു കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കി ഷാഫി സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം വരുന്നു.

പൃഥ്വിരാജിന് പകരം നടന്‍ ഉണ്ണി മുകുന്ദനാണ് നായകനായി ചിത്രത്തിലെത്തുന്നത്. ഒരു അഡാറ് ലവ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിന്‍ ഷെരീഫാണ് ഉണ്ണി മുകുന്ദന്റെ നായികയായെത്തുന്നത്.

ഉണ്ണി മുകുന്ദന്‍ അഭിമന്യു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു അഡാറ് ലവ് റിലീസിനെത്തിയ ശേഷമാണ് സച്ചി സേതു കൂട്ടുകെട്ടിലെ സേതുവും നിര്‍മാതാവായ സന്തോഷും പുതിയ അവസരവുമായി തന്നെ വിളിച്ചതെന്ന് നൂറിന്‍ വ്യക്തമാക്കി. അമ്മു എന്ന വേഷത്തിലാണ് നൂറിന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. റോമ അവതരിപ്പിച്ച കഥാപാത്രമാണിത്.

ജൂലൈയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം. ഉണ്ണി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന മാമാങ്കവും മേപ്പടിയാനും ഒരു തമിഴ് ചിത്രത്തിനും ശേഷമാകും ചോക്ലേറ്റ് ആരംഭിക്കുക.

Top