ചോ സണ്‍ ഹുയി ഉത്തരകൊറിയയിലെ ആദ്യ വനിത വിദേശകാര്യമന്ത്രി

മുതിര്‍ന്ന നയത​ന്ത്ര പ്രതിനിധി ചോ സണ്‍ ഹുയിയെ ഉത്തരകൊറിയയിലെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണിവര്‍.ചോ നേരത്തേ ഉപ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട് .

പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ​അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ചോയെ വിദേശകാര്യമന്ത്രിയായി നിയമിക്കാന്‍ തീരുമാനമായതെന്ന് കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ സൈനിക ഉദ്യോഗസ്ഥനായ റി സോ ഗ്വാവോണിന്റെ പിന്‍ഗാമിയായാണ് നിയമനം. യു.എസുമായുള്ള ആണവചര്‍ച്ചകള്‍ നടന്ന സമയത്ത് ചോ കിമ്മിന്റെ മുഖ്യ സഹായിയായി പ്രവർത്തിച്ചിരുന്നു . യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ കിമ്മിനെ അനുഗമിച്ചതും ചോ ആയിരുന്നു.

Top