പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

Chandrababu Naidu

ഹൈദരാബാദ്: പ്രധാനമന്ത്രി പദവിയില്‍ ആഗ്രഹമില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഹൈദരാബാദിലെ മഹാനന്ദുവില്‍ നടന്ന തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) യോഗത്തില്‍ ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിയാകണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ പിന്തുണ ടിഡിപിക്ക് ഉണ്ട്. 2019ലെ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ ടിഡിപിക്ക് പ്രധാന പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയാകാന്‍ തനിക്ക് ആഗ്രഹമില്ലെന്നും നായിഡു വ്യക്തമാക്കി.

Top