തിരിച്ചറിയാന്‍ പറ്റാത്ത ഗെറ്റപ്പില്‍ ചിയാന്‍ വിക്രം

സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രമിന്റെ പുതിയ സിനിമ കോബ്രയുടെ ഫൈനല്‍ ഷൂട്ടിങ് ഇപ്പോള്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ പുരോഗമിക്കുകയാണ്. റഷ്യയിലെ ചിത്രീകരണത്തിന്റെ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ആരാധകര്‍ക്ക് പോലും തിരിച്ചറിയുവാന്‍ കഴിയാത്ത രീതിയിലാണ് ചിത്രത്തിലെ വിക്രമിന്റെ ഗെറ്റപ്പ്. തടിച്ച ഒരു റഷ്യന്‍ ഹാക്കറുടെ ഗെറ്റപ്പ് ആയിരുന്നു അത്. റഷ്യയുടെ കൊടുംതണുപ്പില്‍ (3ത്ഥര) ല്‍ ആണ് ഷൂട്ടിംഗ് നടക്കുന്നത്. ഏഴു ഗെറ്റപ്പില്‍ ഉള്ള കഥാപാത്രങ്ങള്‍ ആണ് ചിത്രത്തില്‍വിക്രം അവതരിപ്പിക്കുന്നത്.

ഡെമോണ്ടി കോളനി, ഇമ്മയ്ക നൊടികള്‍ എന്നി ചിത്രങ്ങള്‍ സംവിധാനം ചെയ്ത അജയ് ജ്ഞാനമുത്തു ആണ് കോബ്ര സംവിധാനം ചെയ്യുന്നത്. പ്രമുഖ ക്രിക്കറ്റര്‍ താരം ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ ചിത്രം കൂടി ആണ് കോബ്ര. കന്നഡയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കെ ജി എഫിലെ ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിലെ നായിക. വന്‍ താരനിരകള്‍ ഉള്ള ചിത്രത്തില്‍ മലയാളി താരങ്ങളായ മിയ ജോര്‍ജ്, റോഷന്‍ മാത്യു, മമൂക്കോയ, സര്‍ജനോ ഖാലിദ് എന്നിവരും ഉണ്ട്. വിജയ് ചിത്രം മാസ്റ്ററിന് ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രമാണ് കോബ്ര. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം.

 

Top