‘കടാരം കൊണ്ടാന്‍’ മെയ് 31-ന് തിയേറ്ററുകളില്‍ എത്തും

ചിയാന്‍ വിക്രം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കടാരം കൊണ്ടാന്‍’. രാജേഷ്. എം. സെല്‍വയുടെ സംവിധാനത്തില്‍ ഒരുങ്ങി അക്ഷര ഹാസന്‍ നായികയായി എത്തുന്ന ചിത്രം മെയ് 31-ന് പുറത്തിറങ്ങും. കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

മലേഷ്യന്‍ അധോലോകം പശ്ചാത്തലമാക്കിയാണ് സിനിമയുടെ പ്രമേയം. ഒരു പൊലീസ് ഓഫീസറായാണ് വിക്രം എത്തുന്നതെന്നും സൂചനയുണ്ട്. നടന്‍ നാസ്സറിന്റെ മകന്‍ അബിയാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. സംവിധായകന്‍ സെല്‍വ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാനം ഒരുക്കുന്നത് എം. ജിബ്രാനാണ്.

Top