ചിറ്റാര്‍ സ്വദേശി മത്തായിയുടെ മരണം; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാര്‍ സ്വദേശി മത്തായിയുടെ മരണത്തില്‍ നടപടി. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍ രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ കെ പ്രദീപ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

മത്തായിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ച രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടി വന്നിരിക്കുന്നത്. വനംവകുപ്പ് നിയോഗിച്ച ആഭ്യന്തര അന്വേഷണ സംഘമാണ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് നടപടിക്ക് ശിപാര്‍ശ ചെയ്തത്. ചട്ടവിരുദ്ധമായി വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത ശേഷം മത്തായി മരിച്ചതോടെ ഉദ്യോഗസ്ഥര്‍ രേഖകള്‍ തിരുത്തുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

Top