വിനീതിന്റെ സംവിധാനത്തില്‍ ‘ചിത്ര’ത്തിന് രണ്ടാംഭാഗം! ഒപ്പം പ്രണവും കല്യാണിയും

സംവിധായകന്‍ പ്രിയദര്‍ശന്റെ ഹിറ്റ് സിനിമ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ട് .മോഹന്‍ലാലും രഞ്ജിനിയും മുഖ്യ വേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു ചിത്രം. 1988ല്‍ പുറത്തിറങ്ങിയ സിനിമ മലയാളി പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്. പ്രിയദര്‍ശന് പകരം രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്.

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് പ്രധാന വേഷങ്ങളിലെത്തുക. ചിത്രത്തില്‍ വിനീതും അഭിനയിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

പി കെ ആര്‍ പിള്ള നിര്‍മിച്ച ചിത്രത്തില്‍ നെടുമുടി വേണു, ശ്രീനിവാസന്‍, ലിസി, ജഗദീഷ്, മണിയന്‍പിള്ള രാജു, പൂര്‍ണം വിശ്വനാഥന്‍, സുകുമാരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

സിനിമ അടുത്തവര്‍ഷം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കമെന്നാണ് സൂചന. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top