മകളുടെ ജന്മദിനത്തിൽ ഓര്‍മകളുമായി ചിത്ര

ലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് കെ എസ് ചിത്ര. കെ എസ് ചിത്രയുടെ മകള്‍ നന്ദനയും മലയാളികളുടെ ഓര്‍മയില്‍ എന്നുമുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കെ എസ് ചിത്രയ്ക്ക് ജനിച്ച മകള്‍ക്ക് ആയുസ് അധികമുണ്ടായിരുന്നില്ല. നന്ദനയുടെ ജന്മദിനത്തില്‍ ഇപോള്‍ കെ എസ് ചിത്ര മകളുടെ ഓര്‍മകളുമായി സാമൂഹ്യമാധ്യമത്തില്‍ കുറിപ്പ് എഴുതിയിരിക്കുകയാണ്.

എന്നും ചിരിച്ചുകൊണ്ടു കാണുന്ന കെ എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു മകള്‍ നന്ദനയുടെ മരണം. വിജയ ശങ്കര്‍- കെ എസ് ചിത്ര ദമ്പതിമാര്‍ക്ക് ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മകള്‍ നന്ദന ജനിച്ചത്. ഒമ്പത് വയസ് തികയും മുന്നേ മരണപ്പെടുകയും ചെയ്‍തു. 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണായിരുന്നു മരണം. നന്ദനയുടെ ഓര്‍മകള്‍ നിധി പോലെ സൂക്ഷിച്ചാണ് കെ എസ് ചിത്രയുടെ ജീവിതം.

നന്ദനയെ കുറിച്ചുള്ള ഓര്‍മകള്‍ എത്തുമ്പോള്‍ എന്നും കെ എസ് ചിത്ര പറയുന്ന വാക്കുകളാണ് ഇന്നും പങ്കുവെച്ചിരിക്കുന്നത്. “നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം, നിന്റെ ഓര്‍മകള്‍ നിധി പോലെയാണ് ഞങ്ങള്‍ക്കെന്നും, ഞങ്ങള്‍ക്ക് നിന്നോടുള്ള സ്‍നേഹം വാക്കുകള്‍ക്കപ്പുറമാണ്, നിന്റെ നഷ്‍ടം അളക്കാനാവാത്തതാണ്”, സന്തോഷ ജന്മദിനം നന്ദന എന്നുമാണ് കെ എസ് ചിത്ര എഴുതിയിരിക്കുന്നത്.

 

Top