ചിരഞ്ജീവി ചിത്രം ‘സെയ്‌റ നരസിംഹ റെഡ്ഡി’യിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ചിരഞ്ജീവി നായകനാകുന്ന ‘ സെയ് റ നരസിംഹ റെഡ്ഡി ‘ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി അഭിനയിക്കുന്നത്.

സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക. തമന്ന, വിജയ് സേതുപതി കിച്ച സുധീപ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഒക്ടോബര്‍ രണ്ടിന് പ്രദര്‍ശനത്തിന് എത്തും

Top