പൂർണ്ണ ഗർഭിണിയായ മേഘനക്കൊപ്പം ചിരഞ്ജീവി സർജ; ആരാധകന്റെ പെയിന്റിംഗ് വൈറലാകുന്നു

കാലത്തിൽ പൊലിഞ്ഞു പോയ കന്നഡ താരം ചിരഞ്ജീവി സർജയും, നടിയും ഭാര്യയുമായ മേഘനയും ഒപ്പം നിൽക്കുന്ന ആരാധകൻ വരച്ച ചിത്രം വൈറൽ ആകുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ കരൺ ആചാര്യയുടെ പെയിന്റിംഗ് ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പൂർണഗർഭിണിയായ മേഘനയ്ക്ക് ഒപ്പം കൈ പിടിച്ചു നിൽക്കുന്ന ചിരഞ്ജീവിയുടെ ചിത്രമാണ് കരൺ വരച്ചിരിക്കുന്നത്.

മേഘന നാലു മാസം ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിതമായ വിയോഗം. ഹൃദയഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ. നിനച്ചിരിക്കാതെയുള്ള ചീറുവിന്റെ മരണം കുടുംബത്തിനും,സുഹൃത്തുക്കൾക്കും, ആരാധകർക്കും സിനിമ ലോകത്തിനുമെല്ലാം വലിയൊരു വേദനയാണ് സമ്മാനിച്ചത്.

Top