ഗീതാഗോവിന്ദത്തിന്റെ പ്രീ റിലീസിന് ചിരഞ്ജീവി മുഖ്യാതിഥി?

വിജയ് ദേവരകൊണ്ടയുടെ ഗീതാഗോവിന്ദം ആഗസ്റ്റ് 15ന് റിലീസിനിരിക്കുകയാണ്. അതിനു മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രീ റിലീസ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. വിശാഖപട്ടണത്ത് വെച്ചാണ് പരിപാടി നടത്തുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് പരിപാടിയില്‍ മുഖ്യാതിഥിയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അണിയറ പ്രവര്‍ത്തകര്‍ ഇതിനായി ചിരഞ്ജീവിയെ സമീപിച്ചതായാണ് വാര്‍ത്ത. വിജയ് ദേവരകൊണ്ടയും വളരെയധികം ആകാംക്ഷയോടെയാണ് പരിപാടിയ്ക്കായി കാത്തിരിക്കുന്നത്.

G2A പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരശുറാം ആണ്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ഗീത എന്ന പെണ്‍കുട്ടിയുമായി വിജയ് പ്രണയത്തിലാകുകയും അവളെ ഇംപ്രസ് ചെയ്യാനായി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലെ പ്രമേയം. റഷ്മിക മന്ദാനയാണ് നായിക. ഗോപി സുന്ദറാണ് സംഗീതം. വെണ്ണല കിഷോര്‍, സുബ്ബരാജു, രാഹുല്‍ രാമകൃഷ്ണ, അന്നപൂര്‍ണ, നാഗേന്ദ്ര ബാബു, ഗിരി ബാബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മണികണ്ഠനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Top