ചിരഞ്ജീവി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം; നിര്‍മ്മാണ ചിലവ് 250 കോടി

ചിരഞ്ജീവി നായകനായി അണിയറയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ സെയ് റാ നരസിംഹ റെഡ്ഡി.’ സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയുടെ കഥ പറയുന്ന ചിത്രത്തിന് ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്.

Top