കേരള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ചിരഞ്ജീവിയും മകനും

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് പ്രളയത്തില്‍പ്പെട്ട് ദുരിതം അനുഭവിക്കുകയാണ്. ഒരുപാട് ആളുകളുടെ ജീവന്‍ പൊലിയുകയും ചെയ്തു. നിരവധി സെലിബ്രിറ്റികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സഹായം നല്‍കിയിരുന്നു. ഇപ്പോള്‍ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും മകന്‍ രാം ചരണും രംഗത്തെത്തിയിരിക്കുകയാണ്. ഇരുവരും 25 ലക്ഷം രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കമല്‍ഹാസന്‍, സൂര്യ, അല്ലു അര്‍ജുന്‍ തുടങ്ങി ഒട്ടനവധി താരങ്ങളും കേരളത്തിലെ ജനങ്ങള്‍ക്ക് സഹായവുമായെത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാര്‍, സംവിധാകന്‍ പ്രിയദര്‍ശന്‍, തുടങ്ങിയവരും സഹായം നല്‍കിയിട്ടുണ്ട്.

Top