സായ്‌രാ നരസിംഹ റെഡ്ഡിയില്‍ ബിഗ്ബിയുടെ ലുക്ക് ഇങ്ങനെ ; വൈറലായി ചിത്രങ്ങള്‍

AMITHABH-BACHEB

ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം സായ്‌രാ നരസിംഹ റെഡ്ഡിയില്‍ അഥിതി താരമായി എത്തുന്ന അമിതാഭ് ബച്ചന്റെ സിനിമയിലെ ലുക്ക് പുറത്ത്. ഇതിനോടകം ബിഗ്ബിയുടെ പുതിയ ലുക്ക് വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായി അമിതാഭ് ബച്ചനും. എത്തും. ആന്ധ്രയിലെയും തെലുങ്ക് സിനിമയിലെയും സൂപ്പര്‍ സ്റ്റാറായ ചിരഞ്ജീവിയുടെ ചിത്രത്തില്‍ അതിഥി കഥാപാത്രമായിട്ടെങ്കിലും അഭിനയിക്കാനായത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നതെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. സുരേന്ദര്‍ റെഡ്ഡിയാണ് സായ് രാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് നായിക.

Top