പൃഥ്വിരാജിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു; ചിരഞ്ജീവി

നി തെലുങ്കില്‍ അഭിനയിക്കാന്‍ പോകുന്ന അടുത്ത സിനിമ ലൂസിഫര്‍ ആയിരിക്കുമെന്ന് നടന്‍ ചിരഞ്ജീവി. സെയ്‌റാ നരസിംഹ റെഡ്ഡി എന്ന പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൂസിഫറിന്റെ പകര്‍പ്പവകാശം താന്‍ ചില നിര്‍മാതാക്കള്‍ വഴി പൃഥ്വിയില്‍ നിന്നും വാങ്ങിയെന്നും ചിത്രത്തില്‍ ചെയ്ത റോളിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താനില്ലെന്നു പറഞ്ഞ പൃഥ്വി പകരം രാം ചരണ്‍ ആയിരിക്കും നല്ല കാസ്റ്റിങ് എന്നു പറഞ്ഞുവെന്ന് ചിരഞ്ജീവി പറഞ്ഞു. കൂടാതെ പൃഥ്വിയുടെ സംവിധാനത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.

പൃഥ്വിയുടെ ആദ്യ ബോളിവുഡ് ചിത്രം അയ്യാ കണ്ടപ്പോള്‍ തന്നെ ഇതാരാണ് ഈ സുന്ദരന്‍ എന്നു കരുതിയിരുന്നുവെന്ന് ചിരഞ്ജീവി വേദിയില്‍ പറഞ്ഞു. ഒടുവില്‍ സെയ്റയുടെ പ്ലാനിങ് തുടങ്ങിയപ്പോള്‍ നടി സുഹാസിനി വഴി താന്‍ പൃഥ്വിയെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തിയെന്നും ചിരഞ്ജീവി വെളിപ്പെടുത്തി. എന്നാല്‍ ആ സമയത്ത് ഏതോ സിനിമയുടെ ഷൂട്ടിങ് തിരക്കുമായി പൃഥ്വി സ്പെയിനിലായിരുന്നതിനാല്‍ സെയ്റയില്‍ ഭാഗമാകാന്‍ കഴിഞ്ഞില്ല.

ലൂസിഫര്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ചിരഞ്ജീവി, പൃഥ്വിരാജ്, സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങിയവരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്തു.

Top