ലോകത്തിലെ ആദ്യ സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പ്‌സെറ്റുമായി ലെനോവോ

ലോകത്തിലെ ആദ്യ സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പ്‌സെറ്റ് വിപണിയിലെത്തിക്കാനൊരുങ്ങി ലെനോവോ. യുണീക് സ്ലൈഡിംഗ് ഡിസ്‌പ്ലേ ഡിസൈന്‍, 12 ജി.ബി റാം എന്നിവയോടു കൂടിയാണ് ഫോണിന്റെ വരവ്. Z5 പ്രോ GT എന്നാണ് മോഡലിന്റെ പേര്. ഈ വര്‍ഷത്തെ മികച്ച സ്മാര്‍ട്ട്‌ഫോണുകളിലൊന്നാകും ഈ മോഡല്‍ എന്ന് കമ്പനി ഉറപ്പിച്ചിരിക്കുകയാണ്.

മോഡലിനെ പ്രീ സെയിലിലൂടെയും വിപണിയിലെത്തിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. weibo മായി ചേര്‍ന്നാകും പ്രീസെയില്‍ നടത്തുക. ചൈനയില്‍ ഇതിനോടകം പ്രീ ഓര്‍ഡറും ആരംഭിച്ചുകഴിഞ്ഞു. 27,000 രൂപയാണ് Z5 പ്രോ GT യുടെ ബേസ് മോഡലിന്റെ വില.

6ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയുമാണ് ബേസ് മോഡലിലുള്ളത്. 12ജി.ബി റാം വേര്‍ഷനാണ് ഏറ്റവും ഉയര്‍ന്ന മോഡല്‍. സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പ്‌സെറ്റുമായെത്തുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് ഈ മോഡലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാംസംഗ്, ഷവോമി, സോണി, ഗൂഗിള്‍ അടക്കമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഈ ചിപ്പ്‌സെറ്റ് ലഭ്യമാക്കാനൊരുങ്ങുന്നതിനിടെയാണ് ലെനോവോ പുതിയ ഫോണുമായെത്തുന്നത്.

Top