ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിതും രഹാനെയും കളിക്കാനിറങ്ങിയത് ചിപ്പ് ഘടിപ്പിച്ച ബാറ്റുമായി

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും കളിക്കാനിറങ്ങിയത് ചിപ്പ് ഘടിപ്പിച്ച ബാറ്റുമായി. ഇന്റല്‍ വികസിപ്പിച്ചെടുത്തതാണ് ഈ പ്രത്യേക തരം ബാറ്റ്.

കളത്തില്‍ ബാറ്റ്‌സ്മാന്റെ ചെറുചലനങ്ങള്‍ പോലും റെക്കോര്‍ഡ് ചെയ്ത് വെക്കാന്‍ കഴിയുമെന്നതാണ് ചിപ്പിന്റെ പ്രത്യേകത.

ബാറ്റുമായി ബന്ധപ്പെട്ട കളിയിലെ സകല കാര്യങ്ങളും ചിപ്പ് റെക്കോര്‍ഡ് ചെയ്യും. ഇവയിലൂടെ കണ്ടെത്തുന്ന കാര്യങ്ങള്‍ പിന്നീട് ബാറ്റ്‌സ്മാന് തന്റെ പിഴവുകളും നേട്ടങ്ങളും കണ്ടെത്താന്‍ സഹായിക്കും. ബാറ്റിന്റെ പിടിയുടെ മുകള്‍ ഭാഗത്തായിട്ടാണ് ചിപ്പ് ഘടിപ്പിക്കുന്നത്. ഇത് ഊരി മാറ്റുന്നതിനും കഴിയും.

ചാമ്പ്യന്‍സ് ട്രോഫിക്കെത്തുന്ന ഓരോ ടീമുകളിലെയും മൂന്ന് താരങ്ങള്‍ക്കാണ് ചിപ്പ് ഘടിപ്പിച്ച ബാറ്റ് ലഭിക്കുക. രോഹിതിനെയും രഹാനെയും കൂടാതെ എം.എസ് ധോനിയാണ് ചിപ്പ് ഘടിപ്പിച്ച ബാറ്റ് ലഭിച്ച മറ്റൊരു താരം.

Top