രാജകുമാരി: ചിന്നക്കനാലില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍കെട്ടാനെത്തിയ സമരക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പതിനഞ്ചോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.
ഭൂരഹിതരായ തോട്ടംതൊഴിലാളികള്‍ പ്രദേശത്ത് 2 മാസത്തോളമായി കുടില്‍കെട്ടി സമരം ചെയ്യുന്നുണ്ട്. യുഡിഎഫ്, സിപിഐ പ്രാദേശിക നേതാക്കള്‍ സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.വീട് നിര്‍മിക്കാന്‍ ഭൂമി ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ ചിന്നക്കനാലിലെ മൂന്നര ഏക്കര്‍ ഭൂമി കയ്യേറി കുടില്‍ കെട്ടിയുള്ള സമരം ആരംഭിച്ചത്.
ഭൂരഹിതരായ തങ്ങള്‍ക്ക് 10 സെന്റ് ഭൂമി വീതം അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കളക്ടറും റവന്യു വകുപ്പ് ഉദ്യോഗസ്ഥരുമായും സമരനേതാക്കളും രാഷ്ട്രീയ കക്ഷി നേതാക്കളും നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും പ്രശ്നത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല.