മീ ടൂ; ബോളര്‍ ലസിത് മലിംഗയ്‌ക്കെതിരെ ചിന്‍മയി ശ്രീപദ

പേസ് ബോളര്‍ ലസിത് മലിംഗയും ലൈംഗികാരോപണ കുരുക്കില്‍. മീ ടൂ ക്യാമ്പെയിന്റെ ഭാഗമായാണ് മലിംഗയ്‌ക്കെതിരെ പ്രശസ്ത പിന്നണി ഗായിക ചിന്‍മയി ശ്രീപദ രംഗത്തെത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ മുംബൈയില്‍വച്ച് മലിംഗ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

പീഡന ശ്രമത്തിനു വിധേയയായ യുവതിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന മലിംഗ, പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇന്ന് ചിന്‍മയി തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ ലസിത് മലിംഗ എന്ന തലക്കെട്ടോടു കൂടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സംഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

Top