വിമാനത്താവളത്തില്‍ നിന്ന് ചിങ്കാര മാനിന്റെ കൊമ്പുകള്‍ പിടികൂടി

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ വിമാനത്താവളത്തില്‍ വെച്ച് ഒരു യാത്രക്കാരനില്‍ നിന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ ചിങ്കാര മാനിന്റെ കൊമ്പുകള്‍ പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൊമ്പുകള്‍ പിടിച്ചെടുത്തത്.

ഡോക്യുമെന്ററി നിര്‍മാണത്തിനായി ഉജ്ജയിനിയില്‍ പോയി തിരികെ മുംബൈയിലേക്കുള്ള യാത്രയിലാണ് കൊമ്പുകള്‍ കണ്ടെത്തിയതെന്ന് വനംവകുപ്പ് എസ്ഡിഒ എ കെ ശ്രീവാസ്തവ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

 

 

Top