ചിങ്ങവനത്ത് സ്വകാര്യ ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്

accident

കോട്ടയം: ചിങ്ങവനത്ത് ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്. എംസി റോഡില്‍ വച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്ത സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയും പിന്നാലെ മറിയുകയുമായിരുന്നു.

കോട്ടയം ചങ്ങനാശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ചങ്ങനാശേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. നാട്ടുകാരാണ് യാത്രക്കാരെ ബസിനകത്ത് നിന്ന് രക്ഷപ്പെടുത്തിയത്. അപകടത്തില്‍ ഉണ്ടായ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റവര്‍ ചിങ്ങവനത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.

Top