ഇരുപത് മണിക്കുർ തുടർച്ചയായി മാരത്തൺ ഗെയിമിംഗ് ; ചൈനീസ് യുവാവിന് സംഭവിച്ചത് . . .

Chinese youth

ബെയ്‌ജിംഗ്: ചൈനയിൽ ഇരുപത് മണിക്കൂർ തുടർച്ചയായി മാരത്തൺ ഗെയിം കളിച്ച യുവാവിന് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടമായി. സൈജിയൻ പ്രവിശ്യയിലെ സൈബർ കഫേയിൽ 20 മണിക്കൂറോളം ഗെയിം കളിച്ച യുവാവാണ് തളർന്ന് പോയത്.

ജനുവരി 27 വൈകുന്നേരം കഫേയിൽ എത്തിയ ഇയാൾ പിന്നീട് ഇടവേളയില്ലാതെ അടുത്ത ദിവസം ഉച്ചവരെ ഗെയിം കളിച്ചു. പിന്നീട് തന്റെ കസേരയിൽ നിന്ന് ബാത്ത്റൂമിൽ പോകാൻ തുടങ്ങിയപ്പോഴാണ് ചലന ശേഷി നഷ്ടമായെന്ന് യുവാവ് തിരിച്ചറിയുന്നത്.

യുവാവിന്റെ ചലന ശേഷി പൂർണ്ണമായും നഷ്ട്ടമായിരുന്നുവെന്നും, തുടർന്ന് ആബുലൻസ് വിളിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെന്നും സുഹൃത്ത് പറഞ്ഞു. നിലവിൽ ഇയാളെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം ചൈനയിൽ 24 മണിക്കൂർ വീഡിയോ ഗെയിം കളിച്ച 21 വയസ്സുള്ള പെൺകുട്ടിയ്ക്ക് കാഴ്ച്ച നഷ്ട്ടമായിരുന്നു. 2008ൽ പുറത്തിറക്കിയ കണക്കുകൾ പ്രകാരം ചൈനയിൽ ഏകദേശം 565 മില്യൺ ആളുകൾ ഗെയിം കളിക്കുന്നതിന് അടിമയാണ്. ചൈനീസ് ഭരണകുടം ഇതിനെതിരെ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും ഇന്നും ചൈനയിൽ യുവതി-യുവാക്കൾ ഇത്തരത്തിൽ ഗെയിമിംഗ് പ്രോഗ്രാമുകൾക്ക് അടിമകളാണ്.

Top