ഫില്‍റ്ററിനുള്ളിലെ യഥാര്‍ത്ഥ മുഖം പുറത്ത്; ഞെട്ടലോടെ ആരാധകര്‍

പ്രശസ്ത ചൈനീസ് വ്‌ലോഗറുടെ യഥാര്‍ഥ മുഖം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫില്‍റ്റര്‍ മുഖം മൂടി ഉപയോഗിച്ച് ആരാധകരെ കൈയ്യിലെടുത്ത ക്വിവാഔ ബിലുനോ എന്ന വ്‌ലോഗറുടെ യഥാര്‍ത്ഥ മുഖമാണ് പുറത്തായത്. മധുര ശബ്ദം കൊണ്ടും സുന്ദര രൂപം കൊണ്ടുമാണ് യുവതി ആരാധകരെ സൃഷ്ടിച്ചത്.

യഥാര്‍ഥ മുഖം കാണിക്കണമെന്ന് ആരാധകര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 8 ലക്ഷത്തോളം രൂപ സമ്മാനമായി ലഭിച്ചാല്‍ യഥാര്‍ഥ മുഖം കാണിക്കാം എന്നായിരുന്നു യുവതിയുടെ നിലപാട്. ഇതേത്തുടര്‍ന്ന് ആരാധകര്‍ ഇവര്‍ക്ക് സമ്മാനങ്ങളും പണവും അയച്ചു. ഈ പരിപാടി മുന്നോട്ടു പോകുന്നതിനിടയാണ് അപ്രതീക്ഷിതമായി യഥാര്‍ഥ മുഖം പുറത്താകുന്നത്. സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങാന്‍ പണം കണ്ടെത്തുന്നതിനായിരുന്നു ഈ സാഹസം. സംഭവം വിവാദമായതോടെ ക്വിവാഔ ബിലുനോയുടെ വിഡിയോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

Top