അതിര്‍ത്തിയില്‍ വന്‍ ആയുധ ശേഖരവുമായി ചൈനീസ് സേന, വീണ്ടും സംഘര്‍ഷ സാധ്യത

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ദോക് ലാം പീഠഭൂമിയോട് ചേര്‍ത്ത് ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ദി പ്രിന്റ് ആണ് പുതിയതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങള്‍ അനുസരിച്ച് ഈ മേഖലയില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ചിട്ടുള്ളതായുള്ള വാര്‍ത്ത പുറത്ത് വിട്ടത്.

ദോക് ലാം പീഠഭൂമിയോട് അടുത്ത് തന്നെയാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നതെന്നും , അവരുടെ കൈവശം ശക്തമായ ആയുധങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

ചൈനയിലെ 23 ലക്ഷത്തിലധികം വരുന്ന സൈനികരോട് യുദ്ധസജ്ജരായിരിക്കാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അവരുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയാണെന്നും എന്നാല്‍ അവിടെ ഉടന്‍ സൈനിക നടപടിയുടെ ആവിശ്യമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഉപഗ്രഹ ചിത്രങ്ങള്‍ അനുസരിച്ച് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി യാദോംഗ് കൗണ്ടിയില്‍ ശക്തമായ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇത് ദോക് ലാമിലേക്ക് സൈനികര്‍ക്ക് എത്തിച്ചേരാന്‍ വെറും 2 മണിക്കൂര്‍ ദൂരം മാത്രം ഉള്ള മേഖലയാണ്.
22835514_2023455074553005_2078780688_n

ഇരു സൈന്യങ്ങളും ദോക് ലാം അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയതിന് ശേഷം സെപ്തംബറിലാണ് ചൈന വീണ്ടും സൈന്യത്തെ വിന്യസിച്ചത്.

സെപ്തംബര്‍ 6ലെ ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാകുന്നത് ഏകദേശം 2,000,3000 സൈനികര്‍ വടക്ക് യാദോംഗില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് മുന്‍പുള്ള ഉപഗ്രഹ ചിത്രങ്ങളിലൊന്നും ഇത്തരത്തില്‍ സൈന്യത്തിന്റെ സാമീപ്യം ഉണ്ടായിരുന്നില്ല.

ഇന്ത്യ, ഭൂട്ടാന്‍, ചൈന രാജ്യങ്ങളുടെ ട്രൈ ജംഗ്ഷനുകളില്‍ ദോക് ലാം വിഷയം നടക്കുമ്പോള്‍ 300 സൈനികരെ ചൈന വിന്യസിച്ചിരുന്നു.

ജോമോല്‍ഹാരി പര്‍വ്വതനിരയുടെ പടിഞ്ഞാറ് 13 കിലോമീറ്ററോളം ഉപഗ്രഹ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ഈ പ്രദേശം യാദോംഗ് കൗണ്ടിയോട് ചേര്‍ന്നാണ് കിടക്കുന്നത്. കൂടാതെ ഈ പ്രദേശം തിമ്പു ജില്ലയിലൂടെയും ഭൂട്ടാന്റെയും അതിര്‍ത്തിയുമാണ്.
22883426_2023455067886339_2023630584_n

ദോക് ലാമിനോട് ചേര്‍ന്ന് ഇപ്പോള്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത് പരിശീലനത്തിനോ മറ്റ് ആവിശ്യങ്ങള്‍ക്കാണോ എന്ന് ചൈന ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

73 ദിവസമാണ് ദോക്‌ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യം സംഘര്‍ഷാന്തരീക്ഷത്തില്‍ മുഖാമുഖം നിന്നിരുന്നത്.

ഒട്ടേറെ നയതന്ത്ര ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കും ശേഷമാണ് ഇരുപക്ഷത്തെയും സൈന്യം പിന്‍വാങ്ങിയത്.

ഈ സാഹചര്യത്തില്‍ വീണ്ടും ചൈന പ്രകോപനം സൃഷ്ടിച്ചതിനാല്‍ ഇന്ത്യയും ശക്തമായ നിലപാടിലേക്ക് മാറുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top