ചൈനീസ് സഞ്ചാരികളുമായി പോയ ബസ് അപകടത്തില്‍ പെട്ടു; അമേരിക്കയില്‍ നാല് മരണം

ലോസ്ഏഞ്ചല്‍സ്: അമേരിക്കയില്‍ ചൈനീസ് സഞ്ചാരികളുമായി പോയ ബസ് അപകടത്തില്‍ പെട്ട് നാല് പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റു. പശ്ചിമ അമേരിക്കന്‍ സംസ്ഥാനമായ ഉട്ടയിലെ ബ്രെയ്സ് കാന്യോണ്‍ ദേശീയ പാര്‍ക്കിന് സമീപമാണ് അപകടമുണ്ടായത്.

പാര്‍ക്കിന്റെ പ്രവേശനകവാടത്തിന് ഏഴ് മൈല്‍ അകലെ വച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു. ബസില്‍ ഡ്രൈവറടക്കം മുപ്പത് പേരുണ്ടായിരുന്നു. പാര്‍ക്കിലേക്ക് പോകുകയായിരുന്നു ബസ്. പരിക്കേറ്റ പതിനഞ്ചുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പെട്ടവര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്ത് കൊടുക്കാനായി സ്ഥലത്തേക്ക് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്ന് വാഷിങ്ടണിലെ ചൈനീസ് സ്ഥാനപതി കാര്യാലയം അറിയിച്ചു. അപകടത്തില്‍ ഉട്ട ഗവര്‍ണര്‍ ഗാരി ഹാര്‍ട്ട് ദുഃഖം രേഖപ്പെടുത്തി.

Top