ചൈനീസ് ടെക് ഭീമന്മാരായ ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്യു7 എത്തുന്നു

ചൈനീസ് ടെക് ഭീമന്മാരായ ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്യു7 എത്തുന്നു. എസ്‌യു 7, എസ്‌യു 7 പ്രോ, എസ്‌യു 7 മാക്‌സ് എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഷവോമി പുറത്തിറക്കുക. ടെസ്ല മോഡല്‍ 3, ബിവൈഡി 3, ബിവൈഡി സീല്‍, ബിഎംഡബ്ല്യു i4 എന്നിവയുമായിട്ടായിരിക്കും ഷവോമിയുടെ വൈദ്യുത കാര്‍ മത്സരിക്കുക.

SU7ന്റെ റേഞ്ച് സംബന്ധിച്ച വിശദാംശങ്ങളും ബാറ്ററിയുടെ വലിപ്പവും ഇതുവരെ ഷവോമി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഷവോമി തന്നെ വികസിപ്പിച്ചെടുത്ത ഹൈപ്പര്‍ഒഎസാണ് കാറിലും നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനമായിരിക്കും ഷവോമിയുടെ വൈദ്യുതി കാറുകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിക്കുക. ബീജിങ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി ഹോള്‍ഡിങ് കോ. ലിമിറ്റഡുമായുള്ള കരാര്‍പ്രകാരം നിര്‍മിക്കുന്ന ഈ കാറില്‍ സാങ്കേതികവിദ്യയുടെ നിരവധി ഫീച്ചറുകള്‍ ഉണ്ടാകും.

664 ബിഎച്ച്പി കരുത്തുള്ള മോട്ടോറുള്ള ഈ കാര്‍ മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗം വരെ കൈവരിക്കും. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഷവോമി എസ്യു 7 എത്തും. ആദ്യത്തേത് റിയര്‍ വീല്‍ ഡ്രൈവും 295bhp മോട്ടോറും പരമാവധി 210 കിലോമീറ്റര്‍ വേഗവുമുള്ള മോഡലാണ്. രണ്ടാമത്തേതില്‍ ഡ്യുവല്‍ മോട്ടോറും ഫോര്‍വീല്‍ ഡ്രൈവുമാണുള്ളത്.

 

Top