ചൈനക്ക് വെല്ലുവിളിയായി ഇന്ത്യയുടെ ടി20 ടാങ്കുകൾ

ചൈനക്ക് ഭീഷണിയായി ഇന്ത്യയുടെ കൂറ്റൻ ടി-20 യൂദ്ധ ടാങ്കുകൾ. അതിർത്തിയിൽ ഇനിയൊരു സംഘർഷമുണ്ടായാൽ ഇന്ത്യയുടെ ഭീമൻ ടാങ്കുകളുമായി എതിർത്ത് നിൽക്കാൻ ചൈനയ്ക്ക് ആവില്ലെന്നാണ് ലഭിക്കുന്ന റിപോർട്ടുകൾ. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം സജീവമായതോടെയാണ് ഇന്ത്യ കിഴക്കൻ ലഡാക്കിൽ ടാങ്കുകൾ വിന്യസിച്ചിരിക്കുന്നത്.

ലഡാക്കിലെ അതി ശൈത്യ കാലാവസ്ഥയില്‍ ഇന്ത്യന്‍ ടാങ്കുകള്‍ക്കായിരിക്കും ചൈനീസ് ടാങ്കുകളേക്കാള്‍ മുന്‍തൂക്കമെന്നാണ് അതിര്‍ത്തിയില്‍ വിന്യസിക്കപ്പെട്ട ഇന്ത്യന്‍ യുദ്ധ ടാങ്കുകളിലെ കമാന്‍ഡര്‍മാരില്‍ ഒരാള്‍ വാർത്ത ഏജൻസിയായ എഎൻഐയോട് വെളിപ്പെടുത്തിയത്. അതിശൈത്യ കാലാവസ്ഥയിലും അനായാസം പ്രവര്‍ത്തിക്കാൻ  കഴിയും എന്നതാണ് ടി-20 ടാങ്കുകളുടെ പ്രത്യേകത.

ചൈനയുടെ പക്കലുള്ളത് കൂടുതലും ലൈറ്റ് വൈറ്റ് ടാങ്കുകളാണ്. എന്നാൽ ഇന്ത്യക്കുള്ളത് റഷ്യന്‍ നിര്‍മിത ടി 90, ടി 72 ടാങ്കുകളാണ്. അടുത്തിടെ ചൈന ടി15 എന്ന ലൈറ്റ് വൈറ്റ് യുദ്ധ ടാങ്ക് കൂടി പരീക്ഷിച്ചതായും വാർത്തകൾ വന്നിരുന്നു.

Top