ചൈനീസ് തായ്പേയ് ഓപ്പണ്‍ ബാഡ്മിന്റണ്‍: പ്രണോയ് പുറത്ത്

തായ്പേയ്: ചൈനീസ് തായ്പേയ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ടൂര്‍ണമെന്റിലെ അഞ്ചാം സീഡായ ഹോങ് കോങ്ങിന്റെ എന്‍ജി കാ ലോങ് അംഗസ്സിനോടാണ് പ്രണോയ് പരാജയപ്പെട്ടത്.

മത്സരത്തിന്റെ ആദ്യ ഗെയിമില്‍ നന്നായി പൊരുതിയ പ്രണോയ് രണ്ടാം ഗെയിമില്‍ പിന്നോട്ടുപോയി. സ്‌കോര്‍: 19-21, 8-21. ഇതുവരെ 12 തവണയാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്. ഇരുവരും ആറ് തവണ വീതം വിജയിച്ചു.

മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന പ്രണോയ് ഈയിടെ അവസാനിച്ച മലേഷ്യന്‍ മാസ്റ്റേഴ്സ് സൂപ്പര്‍ 300 ടൂര്‍ണമെന്റില്‍ കിരീടം നേടിയിരുന്നു. ഇന്‍ഡൊനീഷ്യ ഓപ്പണിന്റെ സെമിയിലും താരം പ്രവേശിച്ചിരുന്നു. നിലവില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന റാങ്കിലുള്ള ബാഡ്മിന്റണ്‍ താരമാണ് പ്രണോയ്. പുരുഷ സിംഗിള്‍സ് ലോക റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്താണ് പ്രണോയ്.

Top