ചൈനീസ് സൂപ്പര്‍ ലീഗ് ; മുന്‍ സെനഗല്‍ താരത്തിനെതിരെ വംശീയാധിക്ഷേപം

ചൈനീസ് സൂപ്പര്‍ ലീഗിനിടെ മുന്‍ സെനഗല്‍ താരം ഡെംബാ ബെക്കിന് നേരെ വംശീയാധിക്ഷേപം. ചൈനീസ് സൂപ്പര്‍ ലീഗിലെ മത്സരത്തിനിടെ എതിര്‍ ടീം താരം വംശീയമായി അധിക്ഷേപിച്ചു എന്നാണ് ആരോപണം.

അധിക്ഷേപം നടത്തിയ എതിര്‍ ടീം താരത്തിനോട് ഡെംബാ ബെ മൈതാനത്ത് വെച്ച് തന്നെ പ്രതികരിക്കുകയും ചെയ്തു. മുന്‍ സെനഗല്‍ താരമായ ഡെംബാ ബെ നിലവില്‍ ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെന്‍ഹുവിന് വേണ്ടിയാണ് കളിക്കുന്നത്. ഉടന്‍ തന്നെ ഡെംബാ ബെ പ്രതികരിക്കുകയും ചെയ്തു.

മത്സരശേഷം ഷാങ്ഹായ് ഷെന്‍ഹു പരിശീലകനാണ് വംശീയാധിക്ഷേപം നടന്ന കാര്യം വ്യക്തമാക്കിയത്. ഡെംബാ ബെക്കിന് പിന്തുണയുമായി മുന്‍ ക്ലബായ ബെസിക്റ്റസ് അടക്കം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top