ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതിയില്‍ വന്‍ ഇടിവ്

ഒക്ടോബറില്‍ ചൈനയില്‍ നിന്നുമുള്ള സ്മാര്‍ട് ഫോണ്‍ കയറ്റുമതി 27 ശതമാനം ഇടിഞ്ഞാതായി ചൈനീസ് സര്‍ക്കാരിന്റെ ഡാറ്റകള്‍ ഉദ്ധരിച്ച് വിവിധ ബിസിനസ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 3.46 കോടി സ്മാര്‍ട് ഫോണുകളാണ് കയറ്റുമതി ചെയ്തതെങ്കില്‍ ഈ വര്‍ഷം ചൈനയില്‍ നിന്ന് 2.5 കോടി മാത്രമാണ് കയറ്റുമതി ചെയ്തത്. ആഗോള വിപണിയില്‍ ഫോണുകള്‍ക്കു താല്‍പ്പര്യം കുറഞ്ഞതാണ് കയറ്റുമതി പിന്നോട്ട് അടിച്ചതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട് പ്രകാരം സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ സെപ്റ്റംബറില്‍ 36 ശതമാനം ഇടിവു രേഖപ്പെടുത്തി. ഈ വര്‍ഷം 22 ശതമാനം കയറ്റുമതി മാത്രമാണ് നടന്നതെങ്കില്‍ 2019ല്‍ 34.7 ശതമാനം ആയിരുന്നു കയറ്റുമതി ഉണ്ടായത്.

Top