പാക്കിസ്ഥാൻ കറാച്ചിയിൽ ചൈനീസ് കപ്പൽ ജീവനക്കാരൻ വെടിയേറ്റ് മരിച്ചു

Chinese shipping

കറാച്ചി:പാക്കിസ്ഥാനിലെ കറാച്ചിയിൽ ചൈനീസ് കപ്പൽ ജീവനക്കാരൻ വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാനിൽ ഇത്തരത്തിൽ ചൈനീസ് പൗരന്മാർക്ക് നേരെ ആക്രമണം ശക്തമാണ്. ഡിസംബറിൽ പൗരന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് എതിരെ ചൈന മുന്നറിയിപ്പ് നൽകിയിരുന്നു.

ചൻ ഷു (45) എന്നയാളാണ് വെടിയേറ്റ് മരിച്ചത്. കറാച്ചി തുറമുഖ നഗരത്തിലായിരുന്നു സംഭവം. ഇയാളുടെ കാറിന് നേരെ ഏകദേശം പത്ത് തവണ വെടിവെച്ചിട്ടുണ്ടെന്നും തലയ്ക്ക് വെടിയേറ്റിരുന്ന ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ഇത് ലക്ഷ്യം വെച്ചുള്ള ആക്രമണമാണ്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും , ഇയാൾ ചൈനീസ് കമ്പനിയായ കോസ്കോ ഷിപ്പിംഗിലെ ജീവനക്കാരനാണെന്നും കറാച്ചി തെക്കൻ മേഖലയിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആസാദ് ഖാൻ പറഞ്ഞു.

Top