ചൈനീസ് പ്രകോപനം; വാര്‍ത്ത നിഷേധിച്ച് ഭൂട്ടാന്‍

ന്യൂഡല്‍ഹി: ചൈന ഭൂട്ടാന്റെ പ്രദേശം കൈയേറി ഗ്രാമം സ്ഥാപിച്ചു എന്ന റിപ്പോര്‍ട്ടു നിഷേധിച്ച് ഭൂട്ടാന്‍. ഭൂട്ടാനില്‍ രണ്ടു കിലോ മീറ്റര്‍ ഉള്ളിലായി ചൈന ഒരു ഗ്രാമം സൃഷ്ടിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഭൂട്ടാനില്‍ ചൈനീസ് ഗ്രാമങ്ങളില്ലെന്ന് ഇന്ത്യയിലെ ഭൂട്ടാന്‍ അംബാസഡര്‍ മേജര്‍ ജനറല്‍ വെട്സോപ് നംഗ്യെല്‍ പറഞ്ഞു. എന്നാല്‍ ചൈനയും ഭൂട്ടാനും തമ്മില്‍ അതിര്‍ത്തി സംബന്ധമായ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ സാവധാനത്തിലായെന്നും അദ്ദേഹം പറഞ്ഞു.

2017ല്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ദിവസങ്ങളോളം മുഖാമുഖം നിന്ന ദോക്ലാമിന് 9 കിലോമീറ്റര്‍ അടുത്താണ് ചൈന പുതിയ ഗ്രാമം സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ചൈനയുടെ പാംഗ്ഡ എന്ന ഗ്രാമം ഭൂട്ടാന്റ അതിര്‍ത്തിയിലേക്കും വ്യാപിച്ച് കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, വളരെ കുറച്ച് മാത്രം സൈനിക ശക്തിയുള്ള ഭൂട്ടാനെ ചൈനയുടെ അധിനിവേശത്തില്‍ നിന്നും ചെറുക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. ദോക്ലാമിന്റെ വലിയൊരു ഭാഗം കയ്യേറി ആധിപത്യം സൃഷ്ടിക്കാനുള്ള ശ്രമമാണ് ചൈന ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Top