കിം ജോങ് ഉന്നിന് പിന്തുണ അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്

ബെയ്ജിങ്‌:ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് പിന്തുണ അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്. കൊറിയന്‍ ഉപദ്വീപിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഉത്തരകൊറിയ ശരിയായ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പിങ് പറഞ്ഞു. നാളെ ഉത്തരകൊറിയന്‍ സന്ദര്‍ശനം തുടങ്ങാനിരിക്കെയാണ് പിങിന്റെ പ്രതികരണം.

ഉത്തരകൊറിയയും ചൈനയും തമ്മില്‍ ഫലപ്രദമായി സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവ പങ്കുവെക്കുമെന്നും പിങ് പറഞ്ഞു. സാമ്പത്തിക വികസിനത്തിനും മികച്ച ജനജീവിതം സാധ്യമാക്കുന്നതിനും ഉത്തരകൊറിയയ്ക്ക് ചൈനയുടെ ശക്തമായ പിന്തുണയുണ്ടാകുമെന്നും അ്ദദേഹം വ്യക്തമാക്കി.

ദ്വിദിന സന്ദര്‍ശനത്തിലൂടെ പിങ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തലാണ് ലക്ഷ്യം വെയ്ക്കുന്നത്. പതിനാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്.

Top