ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും

Xi Jinping

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ചിന്‍പിങ് എത്തുന്നത്. അനൗപചാരിക ചര്‍ച്ചകള്‍ക്കായാണു ക്ഷണമെന്നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. വുഹാനില്‍ മോദിയും ചിന്‍പിങ്ങും തമ്മില്‍ നടത്തിയ അനൗപചാരിക ചര്‍ച്ചയുടെ മാതൃകയിലായിരിക്കും ഇന്ത്യയിലെയും കൂടിക്കാഴ്ച.

എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ല. പ്രില്‍ 27നും 28നുമായിരുന്നു ഇരു രാജ്യ തലവന്മാരും തമ്മില്‍ വുഹാനില്‍ കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ക്കൊപ്പം അതിര്‍ത്തിയില്‍ സമാധാനം പുലരുന്നതിനുള്ള നീക്കങ്ങളും ഇരു രാജ്യങ്ങളുടെ തലവന്‍മാരും ചര്‍ച്ചചെയ്തിരുന്നു.

Top